കലാലയ മുത്തശ്ശിയായ കോട്ടയം സി.എം.എസ്. കോളജിലെ 1968 – 71 ബാച്ച് ഇംഗ്ലീഷ് സാഹിത്യബിരുദ വിദ്യാർത്ഥികളുടെ കൂട്ടായ്മ – “സി.എം.എസ്. ലിറ്റററി ഹാർമണി ” – യുടെ പുനസംഗമം കഞ്ഞിക്കുഴി കോട്ടയം ക്ലബ്ബിൽ നടന്നു.
അഞ്ചര പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സ്മരണകൾ പൂർവവിദ്യാർത്ഥികളുടെ ഓർമ്മയിലേക്കെത്തി. പൗരാണിക വാസ്തുവിദ്യയുടെ മഹത്വം വിളിച്ചോതുന്ന കോളജ് ഗ്രെയിറ്റ് ഹാൾ, മറ്റു ആകർഷകങ്ങളായ കെട്ടിടസമുച്ചയങ്ങൾ, രണ്ട് നൂറ്റാണ്ടുകൾ മുമ്പ് വിദേശ മിഷനറിമാർ ആരാധന തുടങ്ങിയതും ഇപ്പോഴും വിശ്വാസികൾ അഭയം കണ്ടെത്തുന്നതുമായ കോളജ് ചാപ്പൽ , കലാലയ തിരുമുറ്റത്ത് വളർന്ന് പന്തലിച്ച് നില്ക്കുന്ന ചൂളമരങ്ങളുടെ ചോട്ടിലിരുന്ന് സൊറ പറഞ്ഞ് രസിച്ചിരുന്നതും മറ്റും പൂർവ്വ വിദ്യാർത്ഥികൾ സ്മരിച്ചു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൂർവവിദ്യാർത്ഥികൾ പങ്കെടുത്തു. അമേരിക്കയിൽ നിന്ന് കടൽ കടന്ന് ഒരാൾ എത്തിയത് ശ്രദ്ദേയമായി. അധ്യാപകർ, അഭിഭാഷകർ സർക്കാർ ഉദ്യോഗസ്ഥർ , സ്വകാര്യ മേഖലയിലെ ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപെട്ടവരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. അഡ്വ. മോഹൻ ഉമ്മൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ലില്ലിലൂക്ക്, ഡോ:ആനിയമ്മ കുര്യാക്കോസ്, ലളിത ജോർജ്, ആനിമാർഗരറ്റ് തോമസ് പി. ശാമുവേൽ, പി.എൻ. ശിവൻ , ജീമോൻ തുടങ്ങിയവർ പ്രസംഗിച്ചു
0 Comments