വരുന്ന വർഷകാലത്തിനു മുമ്പ് പാലാ നഗരത്തിലെ ഓടകൾ വൃത്തിയാക്കണമെന്ന് സിപിഐ പാലാ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി ഓടകൾ വൃത്തിയാക്കാത്തത് മൂലം മഴ ആരംഭിച്ചു കഴിഞ്ഞാൽ ഓട നിറഞ്ഞു മലിന ജലം റോഡിൽ കൂടി ഒഴുകുന്നത് പതിവാണ്.ഇതുമൂലം വഴിയാത്രക്കാർക്കും,സ്കൂളിൽ എത്തുന്ന കുട്ടികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.വാഹനങ്ങൾ കടന്നു പോകുമ്പോൾ യാത്രക്കാരുട ദേഹത്തു ചെളി നിറഞ്ഞ മലിനജലം തെറിക്കുന്നത് പതിവാണ്.ഓടകൾ സമയത്ത് വൃത്തിയാക്കാത്തത് പല കടകളിലും മലിനജലം കയറുന്നതും കാരണമാകുന്നു.ഇപ്പോൾ തന്നെ ഓടകളി ൽ അടിഞ്ഞു കൂടിയ മണ്ണും മറ്റ് മലിന്യങ്ങളും നീക്കം ചെയ്യാൻ തുടങ്ങിയാൽ മാത്രമേ വരുന്ന മഴക്കാലത്തു ഓടയിൽ കൂടി സുഗമമായി വെള്ളം ഒഴുകി പോവുകയുള്ളു.
പാല വ്യാപാര സ്ഥാപനങ്ങളും അവരുടെ മലിന ജലം ലാളം തൊട്ടിലേക്കും മീനച്ചിലാറ്റിലേക്കും ഒഴിക്കിവിട്ട് ആറ്റിലെയും തൊട്ടിലെയും ജലം മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.പി കെ സുരേഷ് അധ്യക്ഷത വഹിച്ചു.ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,മണ്ഡലം എക്സിക്യൂട്ടീവ്സി അംഗം സിബി ജോസഫ്,ലോക്കൽ സെക്രട്ടറി കെ ആർ ബാബു,പി എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു.
0 Comments