രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ
താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല. തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി ഹോട്ടലിൽ നിന്നും പേടിച്ച് ഓടി രക്ഷപെട്ടതാണ്.
പൊലീസെന്ന് അറിഞ്ഞിരുന്നില്ലെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകി. ഷൈൻ്റെ ടോം ചാക്കോയുടെ ഫോൺ പോലീസ് പരിശോധിക്കും. ഇന്ന് രാവിലെ 10 മണിക്കാണ് ഷൈൻ പോലീസിന് മുമ്പിൽ ഹാജരായത്. 2 എ സി പിമാരടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്.
0 Comments