ഫ്രാന്‍സിസ് പാപ്പയുടെ കബറടക്കം നടക്കുന്ന നാളെ ഏപ്രിൽ 26-ാം തീയതി ശനിയാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. നാളെ പാപ്പയെ അനുസ്മരിച്ച് ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുർബാനയും ചെറിയ ഒപ്പീസും നടത്തേണ്ടതാണെന്നും ക്രിസ്തുവിന്റെ വികാരിയായ കാലംചെയ്‌ത സഭാതലവനോടുള്ള ആദരം പ്രകടിപ്പിച്ചുകൊണ്ട് കബറടക്കം നടക്കുന്ന നാളെ സാധിക്കുന്നിടത്തോളം സഭയുടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി നല്കേണ്ടതാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദ്ദേശിച്ചു.
നാളെ ക്രമീകരിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും സമ്മേളനങ്ങളും ഉപേക്ഷിക്കുകയോ മറ്റൊരുദിവസത്തേക്കു മാറ്റിവയ്ക്കുകയോ ചെയ്യേണ്ടതാണ്. ഭാരത കത്തോലിക്കാമെത്രാൻ സമിതിയുടെ പ്രസിഡന്‍റ് നല്‌കിയിരിക്കുന്ന നിർദേശമനുസരിച്ച് ഭാരതം മുഴുവനിലും ആചരിച്ചുവരുന്ന ഒൻപതു ദിവസത്തെ ദുഃഖാചരണം 2025 ഏപ്രിൽ 29 ചൊവ്വാഴ്‌ചയാണ് അവസാനിക്കുന്നത്. ആ ദിവസംവരെ എല്ലാ ആഘോഷങ്ങളും മറ്റു സമ്മേളനങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇടവകത്തിരുനാൾ തുടങ്ങിയ ആരാധനാക്രമപരമായ കർമങ്ങൾ ആഘോഷങ്ങൾ ഒഴിവാക്കി ലളിതമായി നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

കബറടക്കം നടക്കുന്ന ദിവസംമുതൽ ആഗോളസഭ കാലംചെയ്‌ത പരിശുദ്ധ പിതാവിനുവേണ്ടി ഒൻപതുദിവസങ്ങൾ പരമ്പരാഗതമായ പ്രത്യേക പ്രാർത്ഥനാദിനങ്ങളായി ആചരിക്കുന്നു. പ്രാർത്ഥനയുടെ ഈ കാലഘട്ടത്തിൽ ആഗോളസഭയോട് ആത്മീയമായി നമുക്കു ചേർന്നുനില്ക്കാം പരിശുദ്ധ പിതാവിനുവേണ്ടിയുള്ള പ്രാർത്ഥനയുടെ ഈ കാലഘട്ടം അവസാനിക്കുന്ന മെയ് നാലുവരെ എല്ലാ ആഘോഷങ്ങളിലും മിതത്വം പാലിക്കേണ്ടതാണ്
വാക്കിലും പ്രവൃത്തിയിലും സുവിശേഷത്തിനു സാക്ഷ്യംവഹിച്ചു ദൈവജനത്തെ വിശ്വസ്തതയോടെ നയിച്ച പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പയെപ്രതി നമുക്കു ദൈവത്തിനു നന്ദിപറയാമെന്നും അതോടൊപ്പം, തിരുസഭയെ വിശുദ്ധിയിലും സത്യത്തിലും നയിക്കാൻ നല്ലയിടയനായ ഈശോയുടെ ഹൃദയത്തിനുചേർന്ന ഒരു മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ചേരാനിരിക്കുന്ന കർദ്ദിനാൾമാരുടെ കോൺക്ലേവിൽ പരിശുദ്ധാത്മാ വിന്റെ പ്രത്യേകമായ വഴിനടത്തൽ ഉണ്ടാകുന്നതിനുവേണ്ടി ഈ ദിവസങ്ങളിൽ തീക്ഷ്‌ണമായി പ്രാർത്ഥിക്കാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ മാര്‍ റാഫേല്‍ തട്ടില്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. ഇന്നലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അദ്ദേഹം പ്രാര്‍ത്ഥിച്ചിരിന്നു.
0 Comments