രാത്രി പകല്‍പോലെയായി കൊഴുവനാലിലെ ജംഗ്ഷനുകള്‍



രാത്രി പകല്‍പോലെയായി കൊഴുവനാലിലെ ജംഗ്ഷനുകള്‍ 

 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൊഴുവനാല്‍ ഗ്രാമപഞ്ചായത് മുഖേന നിര്‍വ്വഹണം നടത്തിയ 40 ഉയരവിളക്കുകളിലൂടെ കൊഴുവനാല്‍ പഞ്ചായത്തിലെ മുഴുവന്‍ ജംഗ്ഷനുകളും രാത്രികാലങ്ങള്‍ പകല്‍പോലെ പ്രകാശപൂരിതമായി.  പഞ്ചായത്തിലെ ഏത് ജംഗ്ഷനുകളിലൂടെ രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കാണുന്നത് എവിടെ നോക്കിയാലും മിനിമാസ്റ്റ് ലൈറ്റുകളുടെ മിന്നും വെളിച്ചം. രാത്രികാലങ്ങളില്‍ കൂരിരുട്ടിനാല്‍ അന്ധകാരത്തിലായിരുന്ന ജംഗ്ഷനുകളെല്ലാം പ്രകാശത്താല്‍ നിറഞ്ഞപ്പോള്‍ നാടാകെ ഒന്നിച്ച് സന്തോഷത്തിലാണ്. ഇരുട്ടിന്റെ മറവിലെ സാമൂഹ്യവിരുദ്ധ ശല്യങ്ങള്‍ക്ക് അറുതിവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് നാടുമുഴുവന്‍. 3 വര്‍ഷത്തേക്ക് ഗ്യാരണ്ടിയോടുകൂടിയ 150 വാട്ടിന്റെ 3 എല്‍.ഇ.ഡി. ലൈറ്റുകള്‍ അടങ്ങിയ 40 മിനിമാസ്റ്റ് ലൈറ്റുകള്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേനയാണ് സ്ഥാപിച്ചത്. 
മിനിമാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്ത്തല ഉദ്ഘാടനം കൊഴുവനാലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നിര്‍വ്വഹിച്ചു. കൊഴുവനാല്‍ പ്രദേശത്ത് സ്ഥാപിച്ച 10 ഉയരവിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വിവിധ കേന്ദ്രങ്ങളില്‍ വച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു,  ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ്, മെഡിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. ജോസഫ് കണിയോടിക്കല്‍, ചേര്‍പ്പുങ്കല്‍ പള്ളി വികാരി ഫാ. മാത്യു തെക്കേല്‍, കൊഴുവനാല്‍ പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, മേവട പള്ളി വികാരി ഫാ. ആന്റണി തയ്യില്‍, തോടനാല്‍ പള്ളി വികാരി ഫാ. അലക്‌സ് പണ്ടാരകാപ്പില്‍, കെഴുവംകുളം ആലുതറപ്പാറ അയ്യപ്പക്ഷേത്രം മേല്‍ശാന്തി സുരേഷ് ശര്‍മ്മ, കെഴുവംകുളം ഗുരുദേവ ക്ഷേത്രം തന്ത്രി വിഷ്ണു ശാന്തികള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി പാറേക്കാട്ട്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.റ്റി. ജോസഫ് കളറുപാറ, തോമസ് ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ മാത്യു തോമസ്, സ്മിത വിനോദ്, രമ്യ രാജേഷ്, മെമ്പര്‍മാരായ അഡ്വ. അനീഷ് ജി,  ആനീസ് കുര്യന്‍, വ്യാപാരി വ്യവസായി മേവട യൂണിറ്റ് പ്രസിഡന്റ് പി.എസ്. ശശികുമാരന്‍ നായര്‍, കെ.എം. മാത്യു കിടാരത്തില്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. 


നാലുദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വിച്ച് ഓണ്‍ കര്‍മ്മയോഗങ്ങളില്‍ പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി, മഞ്ചു ദിലീപ്, നിമ്മി ട്വിങ്കിള്‍രാജ്, കെ.ആര്‍. ഗോപി, മെര്‍ലിന്‍ ജെയിംസ്, വിവിധ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ അനില്‍ ജി. പേങ്ങാട്ട്, മനോജ് പന്തലാനിക്കല്‍, പ്രമോദ് നാരായണന്‍, ഷാജി തടത്തില്‍, രവീന്ദ്രന്‍നായര്‍ ഉഷസ്, മഹേഷ് മുളഞ്ഞിനാനിക്കല്‍, പരമേശ്വരന്‍നായര്‍ പന്തക്കുറ്റിയില്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി. മറ്റം, വൈസ് പ്രസിഡന്റ് എമ്മാനുവേല്‍ നെടുംപുറം, ബോര്‍ഡ് മെമ്പര്‍മാരായ പി.ജി. ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, റ്റി.സി. ജോസഫ് തലവയലില്‍, റ്റി.സി. ശ്രീകുമാര്‍ തെക്കേടത്ത്, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഉഷ സുകുമാരന്‍, ഷാജി കരുണാകരന്‍ നായര്‍, ജിനു ബി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments