പാലാ സെന്റ്‌ ജോസഫ്‌സ് ഓട്ടോണമസിനു മ്യുലേൺ അവാർഡ്


പാലാ സെന്റ്‌ ജോസഫ്‌സ് (ഓട്ടോണമസിനു മ്യുലേൺ അവാർഡ് 
പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടേക്നോളജി (ഓട്ടോണമസ് ) സംസ്ഥാനത്തെ മികച്ച നേട്ടം കൈവരിച്ചു. ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനികളുടെ (ജി - ടെക് ) നേതൃത്വത്തിൽ മ്യുലേൺ ഫൗണ്ടേഷൻ നടത്തുന്ന ടാസ്കുകളിൽ രണ്ട് മില്യൺ കർമ്മ പോയിന്റുകൾ  എന്ന മികവാണ്  പാലാ സെന്റ് ജോസഫ്‌സ് നേടിയത്. വിജയികൾക്കുള്ള പ്ളേബട്ടൺ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന നൈപുണ്യ ശേഷി ഉച്ചകോടി 'പെർമ്യൂട്ട്‌  2025'ൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് കോളജ് ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സർജു എസ്‌ എന്നിവർ ഏറ്റുവാങ്ങി. 


  ആർട്ട് ഓഫ് ടീച്ചിംഗ് 3.0 യിൽ രണ്ടാം സ്ഥാനം കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജിക്കു തോമസ്, ടോപ്പ് ക്യാംപസ് ലീഡ് ഇനേബ്ലർ അവാർഡ് കംപ്യുട്ടർ സയൻസ് എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സർജു എസ്‌ , ടോപ്പ് ക്യാംപസ് ലീഡ് അവാർഡ് കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥി അവീൻദാസ് എന്നിവർ നേടി.
വിദ്യാർത്ഥികൾ കൂടുതൽ സംരംഭകർ ആകുന്നത് കേരളത്തിലാണെന്നും കഴിഞ്ഞ ഒൻപത്‌ വർഷം കൊണ്ട് സംസ്ഥാനത്ത് 6200 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചതായും അതുവഴി 5800 കോടിയുടെ നിക്ഷേപം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുമുള്ള സ്ഥലമായി  ഇത്തരം വേദികൾ മാറിയെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.

ഇൻഡസ്ട്രി നൽകിയിരിക്കുന്ന വിവിധ ടാസ്കുകൾ മറികടന്നാണ് ഈ ചരിത്രനേട്ടം കൈവരിക്കാൻ പാലാ സെന്റ് ജോസഫ്‌സിനു സാധിച്ചത്. മ്യുലേണിന്റെ പ്ലാറ്റുഫോമുകളിലൂടെ ലഭിക്കുന്ന ടാസ്കുകൾ വിജയിക്കുന്നതിന്  രണ്ട് ലെവലുകൾ കടന്നാലാണ് സാധിക്കുക. ഇപ്രകാരം നേടാൻ കഴിയുന്ന ഇരുപത് ലക്ഷം കർമ്മപോയിന്റുകളാണ് സെന്റ് ജോസഫ്‌സ് മറികടന്നത്. കർമ്മപോയിന്റുകൾ നേടുന്നതുവഴി വിദ്യാർത്ഥികൾക്ക് ഇൻടേൺഷിപ്പ്, പ്ളേസ്മെന്റ് എന്നിവ നേടുന്നതിന് സഹായകമാകും. ഈ ചരിത്രനേട്ടം കൈവരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ അഭിനന്ദിച്ചു. അടുത്ത വർഷം ഈ കർമ്മപോയിന്റുകൾ ഇരട്ടിയിലേറെ ആക്കുവാൻ  പരിശ്രമിക്കുന്നതിന് അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments