ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം: പ്രതിയെ അറസ്റ്റ് ചെയ്തു ഈരാറ്റുപേട്ട പോലീസ്.
24.04.25 തീയതിയാണ് ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയിൽ കയറി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 2000.(രണ്ടായിരം) രൂപയും ATM കാർഡും ഡ്രൈവിംഗ് ലൈസൻസും മോഷണം പോയത്.
ഈരാറ്റുപേട്ട പോലീസ് പരാതിപ്രകാരം കേസെടുത്തു അന്വേഷണം നടത്തി 24 ആം തീയതി വൈകുന്നേരം തന്നെ പ്രതിയായ 57 വയസ്സുള്ള ചിതറ വില്ലേജ് കൊല്ലായി പി. ഓ. യിൽ കിഴക്കുകര പുത്തൻവീട്ടിൽ അയൂബിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments