കോന്നി ആനക്കൂട്ടിൽ കോൺ ക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവ ത്തിൽ കർശന നടപടി സ്വീകരി ക്കുമെന്ന് വനം മന്ത്രി എ.കെ. ശ ശീന്ദ്രൻ . റിപ്പോർട്ട് തേടിയെന്നും വിശദീക രണം.
കോന്നി ആനക്കൂട്ടിൽ ഇന്ന് (വെള്ളിയാഴ്ച) ഉച്ചയോടെയാണ് അപകടം.
അമ്മയോടൊപ്പം ആനക്കൂട് കാണാൻ എത്തിയതായിരുന്നു കുട്ടി.
തൂണിൽ പിടിച്ച് ഫോട്ടോ എടുക്കാൻ നിൽക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് തൂൺ ഇളകി വീഴുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അടുത്തുള്ള കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
0 Comments