പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.



കോഴിക്കോട്  എലത്തൂരിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. എലത്തൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു. 


ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ചത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ. കാപ്പ ചുമത്തപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന പ്രതികൂടിയാണ് നിഖിൽ. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments