യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമണത്തിന്റെയും ഓർമ്മയിൽ വെള്ളികുളം പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.
യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിൻ്റെയും ഓർമ്മയിൽ വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.രാവിലെ ദേവാലയത്തിൽ വച്ച് നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യ കാർമ്മികത്വം വഹിച്ചു .വിശ്വാസികൾ കുരിശു ചുംബനം നടത്തി. കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കി സെൻ്റ് തോമസ് കുരിശുമലയിലേക്ക് കുരിശിന്റെ വഴിനടത്തി.
തുടർന്ന് എല്ലാവർക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്തു.പീഡാനു സന്ദേശം പങ്കുവെച്ചുകൊണ്ട് സെൻ്റ് തോമസ് കുരിശുമലയിലേക്ക് 'നടത്തിയ ആഘോഷമായ കുരിശിൻ്റ വഴിക്ക് ഫാ.ആശിഷ് കീരംചിറ
എം .എസ് റ്റി. നേതൃത്വം നല്കി.യേശുവിൻ്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് നടന്ന കുരിശിൻ്റെ വഴിയിൽ ധാരാളം പേർ പങ്കെടുത്തു.വികാരി ഫാ.സ്കറിയ വേകത്താനം, വർക്കിച്ചൻ മാന്നാത്ത്, സണ്ണി കണിയാംകണ്ടത്തിൽ, ജയ്സൺ വാഴയിൽ, ജോബി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments