യുവാവിനെ വീടിന്‍റെ കാര്‍പോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി.. ശരീരത്തിലും തലയിലും മുറിവുകൾ

 

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്‍റെ കാര്‍ പോര്‍ട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം വൈപ്പിൻ മുനമ്പത്താണ് സംഭവം.മുനമ്പം സ്വദേശി സ്മിനു (44) ആണ് മരിച്ചത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. വീട്ടിൽ ഇയാള്‍ ഒറ്റയ്ക്കാണ് താമസം. സ്മിനുവിന്‍റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും തല പൊട്ടിയ നിലയിലാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments