മൂലമറ്റം പാറക്കെട്ടില്‍ നിന്നിരുന്ന ഉണങ്ങിയ വന്മരംറോഡിലേക്ക് മറിഞ്ഞു വീണു. തൊടുപുഴ – പുളിയന്മല റോഡില്‍ ഗുരുതിക്കളത്തിന് സമീപം മൈലാടിയില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. വള്ളിപ്പടര്‍പ്പുകളോടു കൂടിയ ഉണങ്ങിയ കാട്ടുമരവും പാറക്കല്ലുകളുമാണ്റോഡിലേക്ക് പതിച്ചത്.റോഡില്‍ ഈ സമയം വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍അപകടം ഒഴിവായി. വിവരമറിഞ്ഞ് മൂലമറ്റം അഗ്‌നിശമന സേനയെത്തി മരം മുറിച്ചെങ്കിലും പൂര്‍ണമായി നീക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദിന്റെ നേതൃത്വത്തില്‍ ജെസിബി എത്തിച്ചാണ് മരം നീക്കിയത്.
സംഭവത്തെ തുടര്‍ന്ന് രണ്ടുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ഈ പാതയില്‍ അറക്കുളം മുതല്‍ നാടുകാണിവരെയുള്ള ഭാഗത്ത് റോഡിലേക്ക് മറിയും വിധം നിരവധി മരങ്ങളാണുള്ളത്. ഇവ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് 2021ല്‍ അഗ്‌നിരക്ഷാസേന പൊതുമരാമത്തുവകുപ്പിന് മരങ്ങളുടെ എണ്ണം സഹിതം റിപ്പോര്‍ട്ട് നല്കിയതാണെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല. ജില്ലാ ഭരണാധികാരികാരിയുള്‍പ്പടെയുള്ളവര്‍ നിത്യവും കടന്നുപോകുന്ന ഈറോഡിലെ അപകട സാധ്യതകള്‍ ആരും ശ്രദ്ധിക്കുന്നില്ല. ജില്ലാ ആസ്ഥാനത്തേക്കടക്കം ദിനം പ്രതി നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ മരങ്ങള്‍ മുറിച്ച് അപകടമൊഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
0 Comments