പോളണ്ടിൽ ഡ്രൈവർ തസ്തികയിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ
ചിങ്ങവനം,കുറിച്ചി സ്വദേശിയായ സാമൂവലിനു പോളണ്ടിൽ ഡ്രൈവർ തസ്തികയിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്രാവശ്യമായി 320000/- രൂപ വാങ്ങിയെടുത്ത ശേഷം ജോലിയോ,പണമോ നൽകാതെ പറ്റിക്കുകയായിരുന്നു.
2023 മുതൽ 2024 വരെയുള്ള കാലയളവിലാണ് അക്കൗണ്ട് വഴിയും, ഗൂഗിൾപേ വഴിയുമായി 320000/- രൂപ പ്രതികൾ കൈവശപ്പെടുത്തിയത്, പണം നഷ്ടപ്പെട്ട സാമൂവലിന്റെ ഭാര്യയുടെ പരാതിയിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവേയാണ് കേസിലെ പ്രതികളായ കാസർകോഡ്, അലൂർ, മുനീർ മനസിൽ അബ്ദുള്ള മുനീർ (34), കാസർകോഡ്, കുമ്പള മൂസ മനസിൽ, അബ്ദുൾ ബഷീർ (47), എന്നിവരെ കാസർകോട് നിന്നും കണ്ടെത്തി ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത് .
0 Comments