പാലാ നഗരസഭ പന്ത്രണ്ടാം വാർഡിൽ പുഴക്കര പാലം -- മണ്ണിൽ കടവ് റോഡിന്റെ പൊട്ടിപ്പൊളിഞ്ഞതും വെള്ളക്കെട്ട് ഉള്ളതുമായ ഭാഗങ്ങൾ ടാറിംഗും പേവിംഗ് ബ്ലോക്കും നിരത്തി പണികൾ പൂർത്തിയാക്കി.
മണ്ണിൽ കടവ് ഭാഗത്തേക്ക് ഉള്ള റോഡ് ദീർഘനാളുകളായി പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുകയും പഴയ മൃഗാശുപത്രി ഭാഗത്ത് പുതിയതായി പേവിംഗ് ബ്ലോക്ക് നിരത്തിയ റോഡിന്റെ ബാക്കി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ സ്റ്റേഡിയം വ്യൂ റസിഡൻസ് അസോസിയേഷൻ്റെയും സമീപ വാസികളുടെയും നിവേദനം നഗരസഭാ ആക്ടിങ് ചെയർമാൻ ആയിരുന്ന വൈസ് ചെയർമാൻ ശ്രീമതി ബിജി ജോജോയ്ക് പരാതിയായി നൽകിയിരുന്നു. മണ്ണിൽ കടവ് ഭാഗത്തെ റോഡിന്റെ ശോചനീയ അവസ്ഥയും പേവിങ് ബ്ലോക്ക് നിരത്തിയ ഭാഗത്തുണ്ടാകുന്ന വെള്ളക്കെട്ട് മഴക്കാലം ആകുമ്പോൾ രൂക്ഷമാകും എന്നതും നേരിൽ കണ്ടു ബോധ്യപ്പെട്ട് 2024--25 വർഷത്തെ പ്രോജക്ടിൽ തന്നെപ്പെടുത്തി വർക്ക് ചെയ്യുന്നതിന് അടിയന്തരമായി എസ്റ്റിമേറ്റ് എടുക്കുവാൻ ബിജി ജോ ജോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പ്രോജക്ട് തയ്യാറാക്കി മാർച്ച് 31ന് മുമ്പായി ഡിപിസി അംഗീകാരം നേടി ടെൻഡർ ചെയ്ത് നാലേകാൽ ലക്ഷം രൂപയുടെ വർക്ക് റിക്കാർഡ് സമയത്തിനുള്ളിൽ ഇമ്പ്ലിമെന്റ് ചെയ്യിക്കുവാൻ സാധിച്ചു. ഇതിന് പിന്നിൽ പരിശ്രമിച്ച ആക്ടിംഗ് ചെയർപേഴ്സൺ ആയിരുന്ന ബിജി ജോജോ, ചെയർമാൻ തോമസ് പീറ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് തുടങ്ങി എല്ലാവരെയും ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. രണ്ടുമൂന്നു ദിവസത്തിനകം പൂർണമായും വഴി ഗതാഗതത്തിനായി തുറന്നു കൊടുക്കും.
0 Comments