പത്തനംതിട്ടയിൽ തമ്മിലടിച്ച ഇതര സംസ്ഥാനക്കാരില്‍ ഒരാള്‍ നാട്ടുകാരനെ ആക്രമിച്ചു. ഒഡിഷാ സ്വദേശി ജെയ്‌നിന്റെ ആക്രമണത്തില്‍ കൂടല്‍ സ്വദേശി തങ്കച്ചന് തലയ്ക്ക് ഗുരുതര പരുക്ക്. യാതൊരു പ്രകോപനം ഇല്ലാതെയായിരുന്നു അക്രമണം. ഇന്ന് രാവിലെയാണ് സംഭവം. തങ്കച്ചന്റെ വീടിന്റെ സമീപത്ത് താമസിക്കുന്നയാളാണ് ഇതര സംസ്ഥാന തൊഴിലാളിയായ ജെയിന്‍.
ഒഡീഷ സ്വദേശിയായ ജെയിന്‍ ഉള്‍പ്പെടെ 3 ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്നത്. വാടക വീടിനുള്ളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലടിച്ചതായി നാട്ടുകാര്‍ പറയുന്നു. ആക്രമണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി ലഹരിയിലായിരുന്നു എന്നാണ് പൊലീസിന്റെ സംശയം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് തങ്കച്ചൻ.
0 Comments