കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ



കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ  പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

 ചങ്ങനാശ്ശേരി   നെടുംക്കുന്നം   വടക്കുംമുറി വീട്ടിൽ  ടിസ്സൺ ജോസഫ് താമസിക്കുന്ന  വീട്ടിൽ നിന്നും*1. 500 കി.ഗ്രാം* കഞ്ചാവ്  കണ്ടുപിടിച്ച  കേസിലെ പ്രതിയായ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ നെടുംക്കുന്നം വില്ലേജിൽ നെടുംക്കുന്നം പഞ്ചായത്ത് വാർഡ് 7  കെട്ടിട നമ്പർ 460  വടക്കുംമുറി വീട്ടിൽ ജോസഫ് തോമസ് മകൻ ടിസ്സൺ ജോസഫ് എന്നയാളെ  ( 30 വയസ് ) നെ മൂന്ന് വർഷം കഠിന തടവിനും  25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും ബഹു.തൊടുപുഴ എൻ. ഡി. പി. എസ്. സ്പെഷ്യൽ കോടതി ജഡ്ജ്  ഹരികുമാർ കെ. എൻ. പ്രതിക്ക് ശിക്ഷ വിധിച്ചു.


              ചങ്ങനാശേരി എക്സൈസ്  എക്സൈസ് സർക്കിൾ  ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് ജോണും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ച കേസാണിത്.  ടി  കേസ് കോട്ടയം അസിസ്റ്റൻ്റ് എക്സൈസ്  കമ്മീഷണർ ആയിരുന്നു പി.വി. ഏലിയാസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമാണ്.
    കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ. ഡി. പി. എസ്. കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments