വിഷു - ഈസ്റ്റർ പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പ്രത്യേക റിബേറ്റ് മേള ആരംഭിച്ചു. മേളയുടെ ജില്ലാ തല ഉദ്ഘാടനം ബേക്കർ ജംഗ്ഷനു സമീപം സി.എസ്.ഐ. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേരള ഖാദി ഗ്രാമ സൗഭാഗ്യയിൽ സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു നിർവ്വഹിച്ചു. ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ എം.വി.മനോജ് കുമാർ അധ്യക്ഷനായി.
കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ രാഖി സഖറിയ ആദ്യവിൽപന ഏറ്റുവാങ്ങി. അൻഫി ഷഹാസ് നന്ദി പറഞ്ഞു. ഖാദി തുണിത്തരങ്ങൾക്ക് 30 % വരെ പ്രത്യേക റിബേറ്റും സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്. മേള ഏപ്രിൽ 19 ന് അവസാനിക്കും.
0 Comments