എംബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫിസർ ആകാം.



എംബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫിസർ ആകാം. ഷോർട് സർവീസ് കമ്മിഷനിലാണ് അവസരം. സ്ത്രീ കൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 19 മുതൽ മേയ് 12 വരെ സമർപ്പിക്കാവുന്നതാണ്. ഒഴിവ്: 400 (പുരുഷൻമാർക്ക് 300, സ്ത്രീകൾക്ക് 100). എംബിബിഎസ്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി ആണ് യോഗ്യത. പ്രായം 2025 ഡിസംബർ 31ന് എംബിബിഎസ് അപേക്ഷകർക്ക് 30ഉം പിജി അപേക്ഷകർക്ക് 35 വയസ്സും തികയരുത്. ഡൽഹിയിൽ ജൂൺ/ജൂലൈയിൽ ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടുക്കുന്നത്. താൽപര്യമുള്ളവർ‌ www.join. afms.gov.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments