ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് പട്യാലിമറ്റം സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് ഓലായത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍ കുമാര്‍ പഞ്ചായത്ത് മെമ്പര്‍മാരായ മാത്തുകുട്ടി ആന്റണി, സീമ പ്രകാശ്, പട്യാലിമറ്റം ലൈബ്രറി പ്രസിഡന്റ് ജോസഫ് ആന്റണി കൈമരപ്ലാക്കല്‍, ബെന്നി കോട്ടേപ്പള്ളി, എബ്രാഹം ജോര്‍ജ് മടുക്കകുഴിയില്‍, മിനി മധുസുദനന്‍, ഉഷ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments