അരുവിത്തുറ വല്യച്ഛൻ മല തീർത്ഥാടനം പിതൃവേദി രൂപതാ സമിതി::
പാലാ 40 ആം വെള്ളി ആചരണത്തിന്റെ ഭാഗമായി പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് തീർത്ഥാടനം നടത്തുന്നു. രൂപതയിലെ 120 ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. പതിനൊന്നാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അരുവിത്തുറ പള്ളി അങ്കണത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കുന്നു. 9:15ന് അടിവാരത്ത് എത്തിച്ചേരും.
കുരിശിന്റെ വഴി മലമുകളിൽ എത്തിച്ചേരുമ്പോൾ ഡയറക്ടർ ഫാദർ ജോസഫ് നരിതൂക്കിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും. പ്രസിഡന്റ് ജോസ് മുത്തനാട്ട്, സെക്രട്ടറി ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിൻസ് തൊടുകയിൽ, ജോസുകുട്ടി അറയ്ക്ക പറമ്പിൽ ആൻഡ്രൂസ് തെക്കേക്കണ്ടം ജോസഫ് വടക്കേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും
0 Comments