വണ്ണപ്പുറം മുള്ളരിങ്ങാട് മേഖലയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയുള്ള കാട്ടാനശല്യം തുടര്‍ക്കഥയാകുമ്പോഴും നടപടിയില്ലാതെ അധികൃതര്‍. മുള്ളരിങ്ങാട് അമയല്‍ത്തൊട്ടി മേഖലയിലാണ് നാളുകളായി കാട്ടാനകള്‍ തന്പടിച്ചിരിക്കുന്നത്. സന്ധ്യ മയങ്ങിയാല്‍ കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവാണ്. വട്ടപ്പിള്ളിയില്‍ ഷാന്റി , ഊരന്‍ചേരിയില്‍ മൈതീന്‍, നരിതൂക്കില്‍ കുഞ്ഞപ്പന്‍ എന്നിവരുടെ കൃഷിയിടത്തിലെ റബര്‍, തെങ്ങ്, വാഴ, കമുക്, കൊക്കോ, കന്നാര വിളകള്‍ കാട്ടാനകള്‍ കൂട്ടത്തോടെയെത്തി കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു. നേരം ഇരുട്ടുന്നതോടെ വീടിന്റെ മുറ്റത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥയാണ്.
60 വര്‍ഷത്തിലേറെ പഴക്കമുള്ള പട്ടയം കൈവശമുള്ളവരാണ് ഈ മേഖലയിലെ കര്‍ഷകര്‍. കാട്ടാനയെ പ്രതിരോധിക്കാനുള്ള ഫെന്‍സിംഗ് നിര്‍മാണത്തിനായി എംപിയുടെയും എംഎല്‍എയുടെയും ഫണ്ട് കളക്ടര്‍ കൈമാറിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നാലുമാസം മുന്പാണ് അമയല്‍തൊട്ടി സ്വദേശിയായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. അമയല്‍തൊട്ടി മേഖലയില്‍ അഞ്ചോളം കാട്ടാനകള്‍ വനാതിര്‍ത്തിയില്‍ ഉണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇവയാണ് ജനവാസമേഖലയിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്.
0 Comments