കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി പിടിയിൽ…



 കൊല്ലം കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസിൽ മുഖ്യപ്രതിയായ ഒരാള്‍ കൂടി പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്.  ഒളിവിൽ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. പങ്കജിന്‍റെ ക്വട്ടേഷൻ പ്രകാരമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.  കേസിലെ ഒന്നാം പ്രതി അലുവ അതുൽ അടക്കം രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments