വിദ്യാര്‍ത്ഥികളുമായെത്തിയ കോളേജ് ബസ് മറിഞ്ഞ് അപകടം... നിരവധി വിദ്യാര്‍ഥികൾക്ക് പരിക്ക്



പുള്ളിക്കാനത്ത് വിദ്യാര്‍ത്ഥികളുമായെത്തിയ കോളേജ് ബസ് മറിഞ്ഞ് അപകടം. 

ചെന്നൈയില്‍ നിന്നെത്തിയ 35 ഓളം വിദ്യാര്‍ത്ഥികളുമായെത്തിയ വാഗമണ്‍ ഡിസി കോളേജിന്റെ ബസാണ് വ്യാഴാഴ്ച രാത്രി 7ഓടെ അപകടത്തില്‍പെട്ടത്. കനത്ത മൂടല്‍ മഞ്ഞില്‍ വഴി കാണാനാവാതെ ബസ് കോളേജിന് മുകളിലെ വളവില്‍ നിന്നും കോളേജ് മുറ്റത്തേയ്ക്ക് മറിയുകയായിരുന്നു. 30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ മൂലമറ്റത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്ക് സാരമായ പരിക്കുണ്ട്. മറ്റ് വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ല. മൂലമറ്റം അഗ്‌നിരക്ഷാ സേനയും വാഗമണ്‍ പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments