ഏഴാച്ചേരി ഗുരുമന്ദിരം ഗുരുദേവ ക്ഷേത്രമാക്കും, പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കും.



ഏഴാച്ചേരി ഗുരുമന്ദിരം ഗുരുദേവ ക്ഷേത്രമാകുന്നു, പ്രതിഷ്ഠിക്കും ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം. 158-ാം  നമ്പര്‍ ഏഴാച്ചേരി എസ്.എന്‍.ഡി.പി. യോഗം ശാഖാവക ഗുരുമന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു. ഇരുപത്തിയാറാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവമാണ് ഇന്നലെ നടന്നത്.
 

നിലവില്‍ ഗുരുമന്ദിരമായാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്. വിശേഷ ദിവസങ്ങളിലെല്ലാം ഇവിടെ പൂജകള്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടം ഗുരുദേവക്ഷേത്രമാക്കി മാറ്റണമെന്നുള്ള ശ്രീനാരായണീയരുടെ ആഗ്രഹം മനസ്സിലിങ്ങനെ കിടക്കുകയായിരുന്നു. ഇത്തവണ 26-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശാണ് ഗുരുമന്ദിരം ഗുരുദേവ ക്ഷേത്രമായി ഉയര്‍ത്തുന്നതിനുള്ള തീരുമാനമെടുക്കുമെന്ന് ഭക്തരെ അറിയിച്ചത്.
 
ഗുരുമന്ദിരം തന്ത്രിയുടെയും ശാന്തിക്കാരുടെയും നിര്‍ദ്ദേശമനുസരിച്ച് ഭക്തജനങ്ങളുടെ താത്പര്യപ്രകാരം ഗുരുദേവ ക്ഷേത്രവും ഇവിടെ ഭഗവാന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശിന്റെ വാക്കുകള്‍ സദസ്സ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് സംസാരിച്ച യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, സജീവ് വയല, എം.ആര്‍. ഉല്ലാസ് എന്നിവരും ഗുരുദേവ ക്ഷേത്ര നിര്‍മ്മാണം പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ എന്നീ കാര്യങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ഗുരുദേവക്ഷേത്ര നിര്‍മ്മാണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഘട്ടംഘട്ടമായോ പൂര്‍ണ്ണമായോ ഭക്തജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കാവുന്നതാണെന്ന് ശാഖാ നേതാക്കള്‍ അറിയിച്ചു. താത്പര്യമുള്ള ഭക്തര്‍ 9446121248, 9496380322, 8943714047 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. 
 
ശാഖയിലെ 240 അംഗവീടുകളുടെയും പിന്തുണയോടെയും സഹകരണത്തോടെയുമാണ് ഗുരുദേവക്ഷേത്രവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും പൂര്‍ത്തിയാക്കുന്നതെന്നും ശാഖാ ഭാരവാഹികളായ പി.ആര്‍. പ്രകാശ്, കെ.ആര്‍. ദിവാകരന്‍, റ്റി.എസ്. രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments