വാഹനാപകടത്തില്‍ പരുക്കേറ്റു മരിച്ച ധന്യയ്ക്കു യാത്രാമൊഴി നല്‍കി ജന്മനാട്. .. അപകടം ഉണ്ടായത് വാഗമണ്ണിലെത്തി തിരിച്ചു വരും വഴി

 

വാഹനാപകടത്തില്‍  പരുക്കേറ്റു മരിച്ച ധന്യയ്ക്കു യാത്രാമൊഴി നല്‍കി ജന്മനാട്. ..  അപകടം ഉണ്ടായത് വാഗമണിലെത്തി തിരിച്ചു വരും വഴി
                       
അയ്മനം കവണാറ്റിന്‍കര കമ്പിച്ചിറ വീട്ടില്‍ അനീഷിന്റെ ഭാര്യ ധന്യ (43) യുടെ സംസ്കാര ചടങ്ങുകൾ നടുന്നു.  സന്തോഷകരമായ നിമിഷങ്ങള്‍ മനസില്‍ സൂക്ഷിച്ചുള്ള യാത്രയില്‍ പക്ഷേ മരണം ധന്യയെ പ്രിയപ്പെട്ടവരില്‍നിന്ന് കവരുകയായിരുന്നു. ധന്യയുടെ സംസ്‌കാര ചടങ്ങുകളില്‍ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നു നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. 

ബ്രേക്ക് നഷ്ടപ്പെട്ടതാണ് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയാന്‍ കാരണമായത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ മറ്റു നാലു പേര്‍ക്കും പരുക്കേറ്റിരുന്നു.ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട വാന്‍, തുമ്പശേരി വളവിലെ തിട്ടയിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. നാട്ടുകാർ ചേര്‍ന്ന് പരുക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ധന്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. പോളണ്ടില്‍നിന്നും മാര്‍ച്ച് പത്താം തീയതിയോടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനാണ് ധന്യയുടെ ഭര്‍ത്താവ് അനീഷ് നാട്ടിലെത്തിയത്. ഈ മാസം 30-ാം തീയതി പോളണ്ടിലേക്ക് മടങ്ങി പോകാന്‍ ഇരിക്കവേയാണ് അപകടം.  നാട്ടില്‍നിന്നും മടങ്ങും മുന്‍പ് സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പം നടത്തിയ വിനോദയാത്രയാണ് അപകടത്തില്‍ അവസാനിച്ചത്. അഭിമന്യു, അനാമിക എന്നിവരാണ് ധന്യയുടെയും അനീഷിന്റെയും മക്കള്‍. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments