വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ മുനമ്പം ജനതയെ ഒറ്റു കൊടുത്ത കേരളത്തിൽ നിന്നുള്ള എൽ ഡി എഫ് ,യൂഡി എഫ് എം പി മാർ രാജി വയ്ക്കണം: പി സി ജോർജ്


വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ മുനമ്പം ജനതയെ ഒറ്റു കൊടുത്ത കേരളത്തിൽ നിന്നുള്ള എൽ ഡി എഫ് ,യൂഡി എഫ് എം പി മാർ രാജി വയ്ക്കണമെന്ന് ബിജെപി നേതാവ് പി സി ജോർജ്.  മുനമ്പം പ്രശ്‌നത്തിൻ്റെ ശാശ്വതമായ പരിഹാരത്തിന് വഖഫ് നിയമ ഭേദഗതിയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്ന തിരിച്ചറിവിൽ, വഖഫ് നിയമത്തിലെ ഭരണഘടനാ വിരുദ്ധ വകുപ്പുകൾ ഭേദഗതി ചെയ്യുന്ന ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം എന്ന് കെ സി ബി സി, സി ബി സി ഐ, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ഉൾപ്പെടെയുള്ള ക്രൈസ്‌തവരുടെ സംഘടനകൾ കേരളത്തിൽ നിന്നുള്ള എം പി മാരോട് ആവശ്യപ്പെട്ടിരുന്നു.  


സുരേഷ് ഗോപി എം പി ഒഴികെ കേരളത്തിൽ നിന്നുള്ള യു ഡി എഫ്, എൽ ഡി എഫ് എം പിമാർ ഈ ആവശ്യം തള്ളി കളഞ്ഞു വഖഫ് ഭേദഗതിയെ എതിർത്ത് സം സാരിക്കുകയും വോട്ട് ചെയ്യുകയും ഉണ്ടായി. ഭരണഘടനാ തത്വത്തിനോ ക്രിസ്ത‌്യൻ, ഹിന്ദു വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾക്കോ ഒപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല എന്ന സന്ദേശമാണ് എൽ ഡി എഫ്, യുഡിഫ് എം പി മാർ ഇതിലൂടെ നൽകിയിരിക്കുന്നത്.  മുനമ്പം ജനതയെ ഒറ്റുകൊടുത്ത കേരളത്തിൽ നിന്നുള്ള എൻഡിഎഫ് യുഡിഎഫ് എം പിമാർ രാജി വയ്ക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments