കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് നാളെ



പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം നാളെ (07.04.) ആറാട്ടോടെ സമാപിക്കും. രാവിലെ 9ന് തിരുവാതിരകളി, 10മുതൽ ആറാട്ടുകച്ചേരി-ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, 12.30ന് ഓട്ടൻതുള്ളൽ,12.30ന് ആറാട്ടുസദ്യ, വൈകിട്ട് 6 മുതൽ ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളത്ത്, തിരുവരങ്ങിൽ 6.45ന് തിരുവാതിര, 7.45ന് കിഴക്കേനടയിൽ ആറാട്ടെതിരേൽപ്പ്, നാദസ്വരം-
ഏറ്റുമാനൂർ ശ്രീകാന്ത്,  രാമപുരംപത്മനാഭമാരാർ സ്‌മാരക ക്ഷേത്രവാദ്യ കലാകേന്ദ്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, വാദ്യകലാനിധി പാലക്കാട് കിഴൂർ ബാലസുബ്രഹ്മണ്യത്തിൻ്റെ പ്രമാണത്തിൽ സ്പെഷ്യൽ പാണ്ടിമേളം, രാത്രി 11.30ന് കലശാഭിഷേകം,ശ്രീഭൂതബലി തുടർന്ന്  നൃത്തനാടകം'പ്രപഞ്ചനാഥൻ'-ദേശിംഗനാട്-അമൃത ക്രിയേഷൻസ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments