കാത്തിരിപ്പിനു വിരാമമായി; കലുങ്ക് നിര്‍മ്മാണം ആരംഭിച്ചു
മുത്തോലി പഞ്ചായത്ത് നെയ്യൂര്‍ വാര്‍ഡിലെ തുരുത്തിക്കുഴി വള്ളികാട്ടുകുഴി റോഡിലൂടെ സഞ്ചരിക്കുന്ന ആളുകളും ഈ പ്രദേശത്തെ നിവാസികളും വളരെക്കാലമായി ആഗ്രഹിച്ച കാര്യമായിരുന്നു വള്ളികാട്ടുകുഴി ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മിക്കുക എന്നുള്ളത്. വര്‍ഷകാലത്തും വേനല്മഴക്കാലത്തും ഈ റോഡിലൂടെ യാത്ര ചെയ്യുക വളരെ ദുഷ്കരമായിരുന്നു. കലുങ്ക് ഇല്ലാത്തതിനാല്‍ വലിയ വെള്ളക്കുഴിയായിരുന്നു ഈ ഭാഗത്തുണ്ടായിരുന്നത്.
തല്‍ഫലമായി ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷയും മറ്റു ചെറു വാഹനങ്ങളും ഈ റോഡിലൂടെ യാത്ര അസാധ്യമായതിനാല്‍ മറ്റ് വിവിധ റോഡിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. നെയ്യൂര്‍ തുരുത്തിക്കുഴി ഭാഗത്തുനിന്നും മുത്തോലി പള്ളിഭാഗം, കൊഴുവനാല്‍, കെഴുവംകുളം ഭാഗത്തേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗമാണിത്.
ഈ റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനും അനുബന്ധഭാഗം റോഡ് നിര്‍മ്മാണത്തിനുമായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ചാണ് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം പൂവണിയുന്നത്. കലുങ്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു.
യോഗത്തില്‍ മുത്തോലി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ഫിലോമിന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജോസ് വള്ളികാട്ടുകുഴി, സോജന് വാരപ്പറമ്പില്‍, ബിനോയി ചെല്ലംകോട്ട്, സണ്ണി വാരപ്പറമ്പില്‍, എം.ടി. തോമസ് മഞ്ഞാങ്കല്‍, തോമസ് വടക്കേമുറിയില്‍, ജസ്റ്റിന് സണ്ണി വാരപ്പാറമ്പില്, സ്കറിയ വള്ളികാട്ടുകുഴിയില്, തോമസ് മഠത്തികാട്ടുകുന്നേല് എന്നിവര്‍ പ്രസംഗിച്ചു.
0 Comments