കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ

 

കോട്ടയം തിരുനക്കരയിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.  
കോട്ടയം നഗരത്തിൽ തിരുവാതുക്കലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. മുഖത്ത് മുറിവുകൾ ഉണ്ട്.  മൃതദേഹത്തിൻ്റെ സമീപത്തു നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. 
 ഇവരുടെ രണ്ട് മക്കളിൽ മകൻ മരിച്ചു പോയിരുന്നു. മകൾ വിദേശത്താണ്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments