മലപ്പുറം ജില്ലയിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ വർഗീയവാദിയായി ചിത്രീകരിച്ചുകൊണ്ട് എസ്.എൻ.ഡി.പി യോഗം ജന സെക്രട്ടറിയെ കേരളത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന മുസ്ലിംലീഗിന്റെ പ്രവണതയെ ശക്തമായി എതിർക്കും:


മലപ്പുറം ജില്ലയിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ  വർഗീയവാദിയായി ചിത്രീകരിച്ചുകൊണ്ട് എസ്.എൻ.ഡി.പി യോഗം ജന സെക്രട്ടറിയെ കേരളത്തിൽ ഒറ്റപ്പെടുത്താൻ  ശ്രമിക്കുന്ന മുസ്ലിംലീഗിന്റെ  പ്രവണതയെ ശക്തമായി എതിർക്കും.

 കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ള എ.കെ. ആന്റണിയും വി..എസ്. അച്യുതാനന്ദനും ഈ യാഥാർത്ഥ്യങ്ങൾ വർഷങ്ങൾക്കു മുൻപേ ചൂണ്ടിക്കാണിച്ച സമയത്ത് ഇത്തരം പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഇല്ലാതിരുന്ന ലീഗ്.

 എസ്എൻഡിപി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി വസ്തുതകൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുകയും  സമൂഹത്തിൽ ജനറൽ സെക്രട്ടറിയുടെ കോലം കത്തിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ പിന്നോക്ക ജനവിഭാഗങ്ങളെ വീണ്ടും അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്  . കപട മതേതരവാദം കൈമുതലായി കൊണ്ട് നടക്കുന്ന മുസ്ലിം ലീഗിന്റെ പ്രവണത  കണ്ടു നിൽക്കാനാവില്ല... ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് അതിനെ ചെറുത്തു തോൽപ്പിക്കുവാൻ കോട്ടയം ജില്ലയിലെ ഭാരത് ധർമ്മജന സേനയിലെ യൂത്ത് പ്രവർത്തകർ തയ്യാർ ആണെന്നും ബി. ഡി. വൈ. എസ്. കോട്ടയം ജില്ല പ്രസിഡൻറ് ബിഡ് സൺ ഈട്ടിക്കൽ പത്രക്കുറിപ്പിൽ അറിയിക്കുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments