വഖഫ് ബിൽ: ജോസ് കെ മാണിയുടെ ശരി നിലപാട് കാലം തെളിയിക്കും: ഡാൻ്റീസ് കൂനാനിക്കൽ .
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ടുള്ള കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപിയുടെ പ്രസംഗം രാഷ്ട്രീയ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായി മാറിയിരിക്കുന്നതായി കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു .
ഇൻഡ്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന അടിസ്ഥാന മൗലിക അവകാശങ്ങൾക്ക് വിരുദ്ധവും ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്ക് അതീതവുമായി നിലനിന്നിരുന്ന വഖഫ് ബോർഡിന്റെ അമിത അധികാരത്തിന്റെ മേൽ ശക്തമായ നിയന്ത്രണം കൊണ്ടുവരുവാനും തർക്കഭൂമി
യും വസ്തുക്കളും സംബന്ധിച്ച അന്യായം തീർപ്പാക്കാൻ പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നുമുള്ള വ്യവസ്ഥ സ്വാഗതാർഹമാണെന്നും എന്നാൽ വഖഫ്ബോർഡ് രൂപീകരിക്കുമ്പോൾ അതിൽ അമുസ്ലിങ്ങളായിട്ടുള്ളവരെ അംഗങ്ങളാക്കുവാനുള്ള ബില്ലിലെ നിർദ്ദേശം തികച്ചും അപലപനീയമാണന്നുമുള്ള മതേതര ജനാധിപത്യ ന്യൂനപക്ഷാവകാശ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന ജോസ് കെ മാണി എം.പി യുടെ ശരി നിലപാട് കാലം തെളിയിക്കുമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു.
പാലാ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കർഷക യൂണിയൻ (എം) നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. നിയോജക മണ്ഡലം പ്രസിഡൻ്റ് അപ്പച്ചൻ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജോയി നടയിൽ ,ജില്ലാ സെക്രട്ടറി മോൻസ് കുമ്പളന്താനം, നിയോജക മണ്ഡലം സെക്രട്ടറി കെ. ഭാസ്കരൻ നായർ, ഷാജി കൊല്ലിത്തടം, ബെന്നി വട്ടക്കോട്ടയിൽ, ജോണി ഇടക്കര, ഫിലിപ്പ് കുന്നത്തുപുരയിടം,റ്റോമി തൊണ്ടിയാനിയിൽ, രാജൻ കൊട്ടാരത്തിൽ, ജോസഫ് കൂട്ടുങ്കൽ, അബു മാത്യു എന്നിവർ പ്രസംഗിച്ചു. ഒൻപതിന് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന കെ.എം. മാണി സാർ സ്മൃതിസംഗമത്തിൽ പാലായിൽ നിന്ന് നൂറ്റിയിരുപത് കർഷക യൂണിയൻ (എം) പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.
0 Comments