ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ഫ്ലാഷ് മോബുമായി മിഷൻ ലീഗ് പൂവരണി യൂണിറ്റ്... ലഹരിക്കെതിരെ ശക്തമായ ബോദ്ധ്യങ്ങളുമായി പൂവരണിയിലെ കുട്ടികൾ
ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ച എടുക്കണം: ഫാ. ജോസഫ് മഠത്തിക്കുന്നേൽ
പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് മിഷൻ ലീഗിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തപ്പെട്ടു.
റാലി വിളക്കുംമരുത് ജംഗ്ഷനിൽ എത്തിയപ്പോൾ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു.
ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭയാനകരമായ അവസ്ഥയെ കുറിച്ച് കുട്ടികൾക്ക് ബോദ്ധ്യമുണ്ടാകണമെന്നും
ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്നും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പറഞ്ഞു.
ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കുന്നതിനാണ് വിളക്കുംമരുതിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരിരഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന് കുട്ടികൾ ഫ്ലാഷ് മോബിലൂടെ ബോധവൽക്കരിച്ചു.
പൂവരണി പള്ളി അങ്കണത്തിൽ നിന്നും അസിസ്റ്റൻറ് വികാരി ഫാ. ആൻ്റണി വില്ലന്താനത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിളക്കുംമരുത് ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്ലക്കാർഡുകളേന്തി കുട്ടികൾ റാലി നടത്തി. ലഹരി വിരുദ്ധ ഗാനം, മൈം, ടാബ്ലോ എന്നിവ അവതരിപ്പിച്ചു കൊണ്ടും പൊതുജനങ്ങൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികൾ അവബോധം നൽകി.
പരിപാടികൾക്ക് ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, മിഷൻ ലീഗ് പ്രസിഡൻ്റ് ജിബിൻ മണിയഞ്ചിറ, ആനിമേറ്റേഴ്സായ ജിബിൻ കല്ലക്കുളം, അൽഫോൻസാ ഷാജി, ഷെറിൻ സെബാസ്റ്റ്യൻ, അനിറ്റാ സിബി, കോർഡിനേറ്റേഴ്സായ റ്റിൻസി ബാബു, ജിലു ജിജി, ആൻമരിയ സജി, ജിയ ജിജി എന്നിവർ നേതൃത്വം നല്കി.
0 Comments