ദൈവവിളി പ്രോത്സാഹനമാണ് മാതൃഭവൻ്റെ ലക്ഷ്യം: മാർ ജോസഫ് കല്ലറങ്ങാട്ട്


 ദൈവവിളി പ്രോത്സാഹനമാണ് മാതൃഭവൻ്റെയും മിഷൻ ലീഗിൻ്റെയും പ്രധാന ലക്ഷ്യമെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചെറുപുഷ്പ മിഷൻലീഗ് മാതൃഭവന്റെ പുനരുദ്ധാരണത്തിന് ശേഷമുള്ള വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻലീഗ് രൂപത ഡയറക്ടർ റവ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ, പാലാ രൂപത വികാരി ജനറൽ മോൺ. ജോസഫ് മലേപ്പറമ്പിൽ എന്നിവർ മാതൃഭവന്റെ ചരിത്രത്തെ അനുസ്മരിച്ച് സംസാരിച്ചു. 


നിലവിലുള്ള മിഷൻലീഗ് രൂപത ഭാരവാഹികളെ കൂടാതെ രൂപതയിലെ വിവിധ മേഖല,ശാഖാ ഡയറക്ടർമാർ,വൈസ് ഡയറക്ടർമാർ, പ്രസിഡൻ്റുമാർ മിഷൻലീഗ് മുൻ ഡയറക്ടർമാർ, വൈസ് സയറക്ടർമാർ, ഭാരവാഹികൾ തുടങ്ങിയവരും വെഞ്ചരിപ്പ് കർമ്മത്തിൽ സന്നിഹിതരായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments