ഫ്രാൻസിസ് പാപ്പ മൂന്നാം ക്രിസ്തു: മാർ ജോസഫ് കല്ലറങ്ങാട്ട്



ഫ്രാൻസിസ് പാപ്പ മൂന്നാം ക്രിസ്തു: മാർ ജോസഫ് കല്ലറങ്ങാട്ട്

രണ്ടാം ക്രിസ്തു എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന വി. ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയെ ചരിത്രം മൂന്നാം ക്രിസ്തു എന്ന് വിശേഷിപ്പിക്കുമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വച്ച് നടന്ന അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സാർവത്രിക സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ ദൈവപിതാവിന്റെ സന്നിധിയിലേക്ക് മരണം വഴി യാത്രയായതിനെ അനുസ്‌മരിച്ച് യോഗവും പ്രാർത്ഥനാ ശുശ്രൂഷയും പാലാ കത്തീഡ്രൽ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ഫ്രാൻസിസ് പാപ്പാ നിർവചനങ്ങൾക്ക് അതീതമായി സമാനതകളില്ലാത്ത നേതൃത്വമികവിലൂടെ ഒരായുസ്സ് മുഴുവൻ സുവിശേഷത്തിൻ്റെ മൂല്യങ്ങളെ ലോകത്തിന് പകർന്നുതന്ന വിശ്വപൗരനാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന വെളിച്ചമായിരുന്ന  അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മുടെ ചിന്താമണ്ഡലത്തെ നിരന്തരം സ്വാധീനിച്ച വ്യക്തിയാണെന് തന്റെ അനുസ്മരണ സന്ദേശത്തിൽ ബിഷപ്പ് വിശ്വാസികളെ ഓർമിപ്പിച്ചു.


പാലാ കത്തീഡ്രൽ പള്ളിയിൽ വെച്ച് നടത്തപ്പെട്ട അനുസ്മരണയോഗത്തിലും പ്രാർത്ഥനാ ശുശ്രൂഷയിലും പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലും രൂപതയിലെ എല്ലാ വൈദികരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും കത്തീഡ്രൽ ഇടവകാഗംങ്ങളും പങ്കെടുത്തു. മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ ഏവർക്കും സ്വാഗതം നൽകി സംസാരിച്ചു. എം. എസ്. റ്റി. ഡയറക്ടർ ജനറാൾ ഡോ. വിൻസെന്റ് ജോസഫ്  കദളികാട്ടിൽപുത്തൻപുര വികാരി ജനറാൾമാരായ ഡോ. ജോസഫ് മലേപ്പറമ്പിൽ, ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ഡോ. ജോസഫ് കണിയോടിക്കൽ കത്തീഡ്രൽ പള്ളി വികാരി ഡോ. ജോസ് കാക്കല്ലിൽ, രൂപത പ്രൊക്യൂറേറ്റർ ഡോ. ജോസഫ് മുത്തനാട്ട് എന്നിവർ നേതൃത്വം നൽകി. രൂപത ചാൻസിലർ ഡോ. ജോസഫ് കുറ്റിയാങ്കൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments