ഫ്രാന്‍സീസ് മാര്‍പ്പാപ്പാ കാലംചെയ്തു



ഫ്രാന്‍സീസ് മാര്‍പ്പാപ്പാ കാലംചെയ്തു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ പൊതുവേദികളില്‍ എത്തിയിരുന്നു. 2013 മാര്‍ച്ച് 19ന് ഫ്രാന്‍സിസ് അഥവാ ഫ്രാന്‍സിസ്‌കോ എന്ന പേരു സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാജ്യത്തിന്റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റു. ഫ്രാന്‍സിസ് എന്ന പേര് വിശുദ്ധ ഫ്രാന്‍സിസ് അസീസിയോടുള്ള ആദരംകൊണ്ടു സ്വീകരിച്ചതാണ്. ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാര്‍പാപ്പയുമായിരുന്നു. ഈശോസഭയില്‍ നിന്നുള്ള പ്രഥമ മാര്‍പാപ്പയും ആയിരം വര്‍ഷത്തിനിടയിലെ യൂറോപ്യനല്ലാത്ത പ്രഥമ മാര്‍പാപ്പയുമായിരുന്നു പോപ്പ് ഫ്രാന്‍സിസ്. രസതന്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ചെങ്കിലും 22-ാം വയസില്‍ ഈശോസഭയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. വൈദികനായശേഷം സാഹിത്യം, മനശാസ്ത്രം, തത്വശാസ്ത്രം എന്നിവയുടെ അധ്യാപകനായിരുന്നു. 1973 മുതല്‍ 79 വരെ അര്‍ജന്റീനയിലെ ജെസ്വീറ്റ് പ്രൊവിന്‍ഷ്യാളായിരുന്നു. 1980-ല്‍ സെമിനാരി റെക്ടറായി. 1992ലാണ് ബുവേനോസ് ആരീസിന്റെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്. മെത്രാപ്പോലീത്ത, കര്‍ദിനാള്‍, കറാച്ചിനോ 1998-ല്‍ അന്തരിച്ചപ്പോള്‍ മാര്‍പാപ്പ ആ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. റോമന്‍ കൂരിയായില്‍ നിരവധി പദവികള്‍ മാര്‍പാപ്പ വഹിച്ചിട്ടുണ്ട്. വൈദികര്‍ക്കായുള്ള തിരുസംഘം, കൂദാശകള്‍ക്കും ദൈവാരാധനയ്ക്കുമായുള്ള തിരുസംഘം, സന്യസ്തര്‍ക്കായുള്ള തിരുസംഘം എന്നിവയില്‍ അംഗമായിരുന്നു.മെത്രാപ്പോലീത്ത എന്ന നിലയില്‍ ഡ്രൈവര്‍സഹിതം ലഭിച്ച ആഡംബര കാര്‍ ഉപേക്ഷിച്ച് ബസിലും ട്രെയിനിലും യാത്ര ചെയ്തിരുന്ന ആളാണ് മാര്‍പാപ്പ.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments