കർഷക യൂണിയൻ(എം) പ്രതിഷേധിച്ചു

                       

 തൊഴിലുറപ്പ് തൊഴിലാളികളുടെ  തൊഴിലുറപ്പ് വേതനം നൽകുന്നതിനുള്ള പണം അനുവദിക്കാതെ ഡിസംബർ മുതലുള്ള വേതനം കുടിശ്ശികയാക്കി വിഷു, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കാളികൾ ആകുവാനുള്ള അവകാശം നിഷേധിച്ച കേന്ദ്ര ഗവണ്മെന്റ് നിലപാടിലും , ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് വിലവർദ്ധനവിലും കേരള കർഷക യൂണിയൻ എം കരൂർ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. തൊഴിലുറപ്പിന്റ ഉൾപ്പെടെയുള്ള എല്ലാ വേതന കുടിശികകളും  ക്ഷേമനിധികളും ക്ഷേമപെൻഷനുകളും കുടിശിക തിർത്ത് മുടക്കമില്ലാതെ കൊടുക്കുന്നതിനുള്ള മന:സാക്ഷി  കാണിക്കണമെന്നും യോഗം അവശ്യപ്പെട്ടു.  

                               
                    മണ്ഡലം പ്രസിഡന്റ് ഷാജി കൊല്ലിത്തടം അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥന ട്രഷറർ ജോയ് നടയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുംമ്പിള്ളി, കെ ഭാസ്കരനായർ, സാബു കരിന്തയിൽ, രാജൻ കൊട്ടാരത്തിൽ, ഗോപാലകൃഷ്ണൻ പോർക്കുന്നേൽ, റോണി വർഗീസ്, ടോമി ടി. എം, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു  


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments