കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിൽ അന്തിയുറങ്ങിയ ആത്മീയ നേതാവ്… ജോർജ് മാരിയോ ബർഗോളി പോപ്പ് ഫ്രാൻസിസ് ആയ കഥ…

 

ഒരു സിനിമ കഥ പോലെ ഹൃദയഹാരിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം. ഒരുകാലത്ത് മുസോളിനിയെ ഭയന്ന് ഇറ്റലിയിൽ നിന്നും അർജന്റീനയിൽ അഭയം തേടിയ കുടുംബത്തിലെ സന്തതി. പൂർവിക ഭൂമിയിൽ വളരാൻ അവസരം ലഭിച്ചില്ലെങ്കിലും രണ്ട് സഹസ്രാബ്ദത്തിന്റെ പാരമ്പര്യം പേറുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷനാകാനുളള നിയോഗമായിരുന്നു ഈ മനുഷ്യനെ കാത്തിരുന്നത്. പരമാധികാരവും അത്യാഢംബരവും കയ്യകലത്തിലുണ്ടായിരുന്നിട്ടും ലാളിത്യവും എളിമയുമായിരുന്നു അദ്ദേഹം വിധിച്ചതും നയിച്ചതും. 1936 ഡിസംബർ 17ൽ അർജന്റീനയിൽ ബ്യൂണസ് ഐറിസിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. ജോർജ് മാരിയോ ബർഗോളിയോ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. 


ജോർജ് മാരിയോ ബർഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജന്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റയിൽവേ ജീവനക്കാരനായി. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ജോർജ് മാരിയോ. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ് മാരിയോ ബർഗോളിയോ 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments