എ. എസ്. പി. യുടെ ഒഫീഷ്യൽ മെയിൽ ഐഡിയും സീലും ദുരുപയോഗം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ.



 എ. എസ്. പി. യുടെ ഒഫീഷ്യൽ മെയിൽ ഐഡിയും സീലും ദുരുപയോഗം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം  പെരുമ്പാവൂർ ഡിവൈഎസ്പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ വിഎസ് ഷർനാസിനെയാണ് സസ്പെൻഡ് ചെയ്തത്.  
 എഎസ്പിയുടെ മെയിലിൽ നിന്ന് പശ്ചിമ ബംഗാളിലെ നരേന്ദ്രപൂർ പൊലീസ് സ്റ്റേഷനിലേക്ക് മെയിൽ അയച്ചെന്ന് കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആവശ്യത്തിനായിട്ടായിരുന്നു ഇത്.


 എറണാകുളം റൂറൽ എഎസ്പിയുടെ ഓഫീസിലായിരുന്നു കുറച്ചുദിവസത്തേക്ക് ഷർനാസിന് ഡ്യൂട്ടി. ഈ സമയത്താണ് എഎസ്പിയുടെ മെയിൽ ദുരുപയോഗം ചെയ്തത്. 
 ആഭ്യന്തര അന്വേഷണ റിപ്പോ‍ർട്ടിന്‍റെ തുടർച്ചയായിട്ടാണ് സസ്പെൻഷൻ നടപടി. എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേനയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments