പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ബുധനാഴ്ച രാവിലെ 9 - നും ജീവത എഴുന്നള്ളത്ത് വ്യാഴാഴ്ച വൈകിട്ട് 4 നും നടക്കുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.......
വീഡിയോ ഇവിടെ കാണാം 👇👇👇
പ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇത്തവണ ബുധനാഴ്ച രാവിലെ 9 നാണ് നടക്കുന്നത്. ജീവിത എഴുന്നള്ളത്ത് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ വെള്ളാപ്പാട് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. തുടർന്ന് ളാലം ക്ഷേത്രത്തിൽ എത്തിച്ചേരും അവിടെനിന്ന് ആറുമണിയോടെ താലപ്പൊലി ചെണ്ടമേളം പമ്പമേളം ഗരുഡൻ പറവ കളരിപ്പയറ്റ് ഫ്ലവേഴ്സ് ഡാൻസ്, കെട്ടുകാഴ്ച എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കും. പാലാ ടൗണിൽ പഴയ ബസ്റ്റാൻഡിൽ മുന്നിൽ എത്തുമ്പോൾ ളാലം ക്ഷേത്ര ഉപദേശക സമിതിയും സേവാഭാരതിയും വിവിധ തൊഴിലാളി സംഘടനകളും സംയുക്തമായി എതിരേൽപ്പ് നൽകും.
വെള്ളാപ്പാട് ഭഗവതിയെ എതിരേൽക്കുന്നതിനായി ക്ഷേത്രത്തിൽ നിന്നും പാർവതിയുടെയും ഭദ്രയുടെയും ജീവതകൾ ടൗണിലേക്ക് എത്തും. തുടർന്ന് വനദുർഗ്ഗാ ഭഗവതിയെ വെള്ളാപ്പാട് ക്ഷേത്രത്തിലേക്ക് ആനയിച്ച് കൊണ്ടുപോകും. ജീവതയ്ക്ക് മുന്നിൽ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി സ്ത്രീകൾ താലപ്പൊലി എടുക്കും. പത്രസമ്മേളനത്തിൽ വെള്ളാപ്പാട് ദേവസ്വം ഭാരവാഹികളായ അജിത്ത് പാറക്കൽ, ജിലു കല്ലറയ്ക്കൽ താഴെ, ബിജു ഇലവുങ്കൽ തടത്തിൽ, സരിത പ്രകാശ് പാറയിൽ, തുളസി വേണുഗോപാൽ കണ്ണമ്പുഴ എന്നിവർ പങ്കെടുത്തു.
0 Comments