ചിങ്ങവനം, പാക്കിൽ ഭാഗത്ത് സെൻറ് തോമസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ വ്യാജ ആധാർ കർഡുമായി 8ഗ്രാം വീതം തൂക്കം വരുന്ന രണ്ടു വളകൾ പണയം വയ്ക്കാൻ ചെന്ന ദിൽജിത് (age 28), ബാബു എന്നിവർ ചിങ്ങവനം പോലീസ് പിടിയിൽ. 2 പവൻ തൂക്കം വരുന്ന വളകൾക്ക് 96000 രൂപ ആവശ്യപ്പെട്ട യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ വളകൾ പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കി യുവാവിനെ തടഞ്ഞു വച്ച് ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചതനുസരിച്ച ചിങ്ങവനം എസ്. എച്ച്. ഒ, അനിൽകുമാർ, എസ്. ഐ. ഷാജിമോൻ സി. കെ., എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തതിലും, രേഖകൾ പരിശോധിച്ചതിലും ഇയാൾ പല സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണെന്നും, ഇയാൾ കൊടുത്ത ആധാർ കാർഡ് അഖിൽ അശോക് എന്ന പേര് വ്യാജമായി നിമ്മിച്ചതാണെന്നും കണ്ടെത്തി പ്രതി ദിൽജിത്. D, age 28,s/o ദിലീപ്, പുത്തൻപുരയ്ക്കൽ ഹൗസ്, എസ്. എൻ. പുരം, പാമ്പാടി എന്ന ആളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
0 Comments