എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണവും....... ശാക്തേയം സമാപന സമ്മേളനവും മെയ് 8ന് ഈരാറ്റുപേട്ടയിൽ... 201 അംഗസ്വാഗതസംഘം രൂപീകരിച്ചു
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കിയ
വെള്ളാപ്പള്ളിനടേശന് സ്വീകരണവും, ശാക്തേയം സമാപന സമ്മേളനവും മെയ് 8 ന് ഈരാറ്റുപേട്ടയിൽ നടക്കും.
ഇതിൻറെ വിജയത്തിനായി എസ്.എൻ.ഡി.പി യോഗംമീനച്ചിൽ യൂണിയൻ പ്രാർത്ഥഹാളിൽ 201അഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നിൽ അധ്യക്ഷത വഹിച്ചു. കൺവീനർ എംആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു .
വൈസ് ചെയർമാൻ സജീവ വയലാ, ജോയിൻ കൺവീനർ കെ.'ആർ. ഷാജി , അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ സി.റ്റി രാജൻ,അനീഷ് പുല്ലുവേലി, കെ ജി സാബു , സജി ചേന്നാട് , സുധീഷ് ചെമ്പൻകുളം, മിനർവ മോഹനൻ, അരുൺ കുളമ്പിള്ളി, ഗോപൻപിറയാർ,എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ശാഖ യോഗം പ്രസിഡൻറ്, വൈസ് പ്രസിഡണ്ട് ,സെക്രട്ടറി, ശാഖ വനിതാ സംഘം പ്രസിഡണ്ട്, സെക്രട്ടറി, പോഷക സംഘടനയുടെ ശാഖ ഭാരവാഹികൾ പങ്കെടുത്തു
0 Comments