ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും


 ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ.  വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം മൂന്നുപേര്‍ക്കു പിഴയുമാണ് ശിക്ഷ. പാലക്കാട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേരള എക്സൈസ് ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. 
 2021 ലാണ് ആന്ധ്രപ്രദേശിലെ നരസിംപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തിയ കഞ്ചാവ് വാളയാറില്‍ വച്ച് എക്‌സൈസ് പിടികൂടിയത്. 


ലോറിയില്‍ കടത്തിയ 757 കിലോ ഗ്രാം കഞ്ചാവുമായി മുന്നുപേരാണ് പിടിയിലായത്.  പെരിന്തല്‍മണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു എന്നിവരെയും കേസില്‍ അറസ്റ്റുചെയ്തു.  തുടര്‍ന്ന് കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചാണ് പാലക്കാട് മൂന്നാം സെഷന്‍സ് കോടതി ശിക്ഷിച്ചത്. 15 വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം പിഴയുമാണ് മൂന്നുപേര്‍ക്കും വിധിച്ചത്. 
                       






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments