''വിന്‍സെന്‍ഷ്യന്‍സ് 75'' വൈവിധ്യമാര്‍ന്ന നേതൃത്വനിര.. മുന്‍ചീഫ് സെക്രട്ടറി മുതല്‍ മുന്‍ ആര്‍മി ജനറല്‍ വരെ ഒന്നിച്ച 1975 സെന്റ് വിന്‍സന്റ് എസ്.എസ്.എല്‍.സി. ബാച്ച് ഒത്തുകൂടി.
1970കളില്‍ കോട്ടയം ജില്ലയിലെ എന്നല്ല സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായിരുന്ന സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 1975 ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ പഴയ കൂട്ടുകാര്‍ പാലായില്‍ കുടുംബസമേതം ഒത്തുകൂടി അവരുടെ 50 വര്‍ഷം മുമ്പത്തെ സൗഹൃദം പുതുക്കി. ആ ബാച്ചിനെ പഠിപ്പിച്ച ഫാ. ലൂഡോവിക്ക് സി.എം.ഐ., കെ.എല്‍. ഉലഹന്നാന്‍, വി.ജെ. തോമസ്, പി.എ. മാത്യു, ചെറിയാന്‍ പടവില്‍ തുടങ്ങിയ അധ്യാപകര്‍ വിന്‍സെന്‍ഷ്യന്‍സ് 75 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് അന്നത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. 1975 ബാച്ചിലെ 64 പേരില്‍ 9 പേര്‍ മരണമടഞ്ഞു. 6 പേര്‍ വിദേശത്താണ്. ബാക്കി 49 പേരില്‍ 45 പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
1963-ല്‍ ആരംഭിച്ച സെന്റ് വിന്‍സെന്റിലെ (ഇന്നത്തെ ചാവറ സ്‌കൂള്‍) ഏറ്റവും മികച്ചതും വൈവിധ്യമാര്‍ന്നതുമായ ബാച്ചായിരുന്നു 1975 എസ്.എസ്.എല്‍.സി. ബാച്ചെന്ന് അദ്ധ്യാപകര്‍ അനുസ്മരിച്ചു. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ആര്‍മി ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരം, കോളേജ് അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, ബാങ്ക് മാനേജര്‍മാര്‍, ബിസിനസുകാര്‍, പ്ലാന്റര്‍മാര്‍ അടക്കം 45 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുടുംബസമേതം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്തു.

കുട്ടികളുമായി അഭേദ്യമായ ബന്ധമായിരുന്നു അദ്ധ്യാപകര്‍ക്കുണ്ടായിരുന്നതെന്നും ഓരോ കുട്ടിയേയും പേരുവച്ച് അറിയാന്‍ വിന്‍സന്റിലെ അന്നത്തെ അദ്ധ്യാപകര്‍ക്ക് സാധിക്കുമായിരുന്നെന്നും അക്കാലത്തെ 'ഗുരുകുല' സമ്പ്രദായമായിരുന്നു 1975 സെന്റ് വിന്‍സന്റ് ബാച്ചിന് കിട്ടിയതെന്നും അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു.
''വിന്‍സെന്‍ഷ്യന്‍സ് 75'' ന്റെ വിജയകരമായ സംഘാടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മൈക്കിള്‍ മാത്യൂസ് കൊട്ടാരം, ബാബു ജോസഫ് ഐപ്പന്‍പറമ്പില്‍കുന്നേല്‍, ജോജി തോമസ് മൂഴയില്‍, സണ്ണി ജോസഫ് പഞ്ഞിക്കുന്നേല്‍, റ്റി.ജെ. തോമസ്, ജോസ് പാലോലില്‍, ജോസഫ് മൈക്കിള്‍ തോട്ടുങ്കല്‍, സിറിയക് ക്രിസ്റ്റഫര്‍ തോമസ് തെക്കേല്‍, ജേക്കബ് ജോര്‍ജ്ജ് കുത്തിവളച്ചേല്‍, ജയിംസ് വടക്കന്‍ തുടങ്ങിയവരായിരുന്നു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments