നോവലുകളിലൂടെ അത്ഭുതം സൃഷ്ടിച്ച നോവലിസ്റ്റ് സോമനാഥ് കാഞ്ഞാര്‍ (67) ഓര്‍മ്മയായി.

 

നോവലുകളിലൂടെ അത്ഭുതം സൃഷ്ടിച്ച നോവലിസ്റ്റ് സോമനാഥ് കാഞ്ഞാര്‍ (67) ഓര്‍മ്മയായി. 1990കളില്‍ ആഴ്ചപ്പതിപ്പുകളില്‍ എഴുതിയ നോവലുകളാണ് സോമനാഥ് കാഞ്ഞാറിനെ പ്രശസ്തനാക്കിയത്. ഇദ്ദേഹത്തിന്റെ നോവല്‍ വായിക്കാന്‍ ആഴ്ചതോറും കാത്തിരിക്കുന്ന നിരവധി വായനക്കാരാണ് ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നത്. സുറുമ, തൂക്കുവിളക്ക്, തായമ്പക എന്നീ നോവലുകളാണ് സോമനാഥ് കാഞ്ഞാറിനെ ഏറെ പ്രശസ്തനാക്കിയത്. 


സാധാരണക്കാരുടെ ജീവിതവുമായി ബന്ധമുള്ള നോവലുകളാണ് സോമനാഥ് കൂടുതലും എഴുതിയത്. ജീവിതഗന്ധിയായ ഇദ്ദേഹത്തിന്റെ നോവലുകള്‍ വായനക്കാരെ ഏറെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ തൂലികയിലൂടെ നിരവധി കഥാപാത്രങ്ങളാണ് ജനമനസുകളില്‍ സ്ഥാനം പിടിച്ചത്. 2020ന് ശേഷം എഴുത്തിന്റെ ലോകത്ത് നിന്നും വിട്ടു നിന്നെങ്കിലും നോവലുകളെ ഇഷ്ടപ്പെട്ടിരുന്ന പഴയ കാല വായനക്കാരുടെ മനസില്‍ സുറുമയെഴുതിയ ഓര്‍മ്മകള്‍ ബാക്കി വെച്ചാണ് കഥകള്‍ ഇല്ലാത്ത ലോകത്തേക്ക് സോമനാഥ് കാഞ്ഞാര്‍ യാത്രയായത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments