മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വ: ജിസ് മോൾ തോമസും 5 വയസും 2 വയസ്സും ഉള്ള രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി..

 

മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജിസ് മോൾ തോമസും 5 വയസും 2 വയസ്സും ഉള്ള  രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി.. ആത്മഹത്യ ആണെന്നാണ് സൂചന, കുടുംബ പ്രശ്നമാണ് കാരണമെന്ന് അറിയുന്നു...  അയർകുന്നം പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 


ജിസ് മോളുടെ അമ്മ ലിസി തോമസ് മുത്തോലി പഞ്ചായത്ത് മെമ്പറായിരിക്കെ അപകടത്തിൽ മരണമടഞ്ഞിരുന്നു . ഈ ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ജിസ് മോൾ മത്സരിക്കുകയും ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റാവുകയും ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും, രണ്ടു കുട്ടികളെയും രക്ഷിക്കുകയായിരുന്നു. ഇവരെ ആദ്യം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറ്റിറമ്പിൽ ആറുമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ തന്നെ കണ്ടെത്തിയത്. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. നീറിക്കാട് സ്വദേശിനിയായ യുവതിയാണ് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments