ഇടനാട് കുന്നുംപുറം അങ്കണവാടിയിൽ 42 വർഷം ടീച്ചറായി സേവനമനുഷ്ഠിച്ച ഷീബ ശ്രീധരൻ കരിന്തരമാലിന് ഗംഭീര യാത്രയയപ്പ്.


ഇടനാട്  കുന്നുംപുറം അങ്കണവാടിയിൽ 42 വർഷം ടീച്ചറായി സേവനമനുഷ്ഠിച്ച ഷീബ ശ്രീധരൻ കരിന്തരമാലിന് ഗംഭീര യാത്രയയപ്പ്. നൂറുക്കണക്കിന് കുഞ്ഞുങ്ങളെ സ്നേഹ വാത്സല്യങ്ങൾ നൽകി പരിചരിച്ചും ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ ലോകത്തേക്ക് ആനയിച്ചും ഇടനാട്ടുകാരുടെ പ്രിയങ്കരിയായ  ടീച്ചറിനെ യാത്രയയ്ക്കാൻ നാട് മുഴുവൻ ഒഴുകിയെത്തി. 


പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും ഡിപ്പാർട്ടുമെൻറ് പ്രതിനിധികളും മാതാപിതാക്കളും പങ്കെടുത്ത സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനസ്യ  രാമൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ


 റാണി ജോസ് , ഷീല ബാബു ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു വെട്ടത്തേട്ട്, ഷൈലജ ഗോപാൽ, ജിനു മേരി ബഞ്ചമിൻ, മോളി ടോമി, ബെന്നി മുണ്ടത്താനം, വൽ സമ്മ തങ്കച്ചൻ , മഞ്ചു ബിജു, സീന ജോൺ എന്നിവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments