പോക്സോ കേസിൽ 4 കാരന് 47 വർഷം ശിക്ഷ വിധിച്ച് കോട്ടയം അതിവേഗ കോടതി
2024 ഓഗസ്റ്റ് മാസത്തിൽ അയർകുന്നം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ടായ കേസിൽ വൈക്കം, വെള്ളൂർ ചന്ദ്രമല ഭാഗത്ത് ചേനക്കാലയിൽ വീട്ടിൽ 41 വയസ്സുള്ള സിജോമോൻ എന്നയാൾക്കാണ് കോടതി 47 വർഷം തടവും 30000 രൂപ പിഴയും വിധിച്ചത്.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇൻസ്‌പെക്ടർ എസ്. എച്. ഓ. അനൂപ് ജോസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. സീനിയർ സി. പി. ഓ. സുഭാഷ് ഐ. കെ. ആയിരുന്നു കേസ് ഫയൽ കസ്റ്റോഡിയൻ. പോൾ കെ. എബ്രഹാം പബ്ലിക് പ്രോസിക്യൂട്ടരായിരുന്ന കേസിൽ കോട്ടയം സ്പെഷ്യൽ ഫാസ്ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാർ വി. അവർകൾ ആണ് ശിക്ഷ വിധിച്ചത്.
0 Comments