കൊഴുവനാലെ 40 കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ഉയരവിളക്കുകള്‍ തെളിയും (07.04.2025)
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തിലെ 40 കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മിനിമാസ്റ്റ് ലൈറ്റുകള്‍ തിങ്കളാഴ്ച മുതല്‍ കൊഴുവനാലിനാകെ പ്രകാശം പരത്തും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി 40 ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തുന്നതാണ്. ചേര്‍പ്പുങ്കല്‍ പാലം ജംഗ്ഷന്‍, ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷന്‍, ചര്‍ച്ച് വ്യൂ കോംപ്ലക്‌സ് ജംഗ്ഷന്‍, മെഡിസിറ്റി ജംഗ്ഷന്‍, കെഴുവംകുളം കുരിശുപള്ളി ജംഗ്ഷന്‍, ആലുതറപ്പാറ ക്ഷേത്ര ജംഗ്ഷന്‍, പല്ലാട്ടുപടി ജംഗ്ഷന്‍, കോട്ടയില്‍ വൈദ്യശാല ജംഗ്ഷന്‍, കറുത്തകോട്ട ജംഗ്ഷന്‍, ഇടശ്ശേരി ജംഗ്ഷന്‍, ഗുരുദേവ ക്ഷേത്ര ജംഗ്ഷന്‍, ചെരിക്കനാംപുറം എന്നീ പന്ത്രണ്ട് സ്ഥലങ്ങളിലെ മിനിമാസ്റ്റ് ലൈറ്റുകള്‍ നാളെ (07.04.2025, തിങ്കള്‍) വൈകുന്നേരം 5.30 മുതല്‍ 8.00 വരെയുള്ള സമയങ്ങളില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തപ്പെടുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്.
കൊഴുവനാല്‍ പള്ളി ജംഗ്ഷന്‍, കമ്മ്യൂണിറ്റി ഹാള്‍, വൈക്കം മൂല, ഇളപ്പുങ്കല്‍, മൃഗാശുപത്രി ജംഗ്ഷന്‍, കൊഴുവനാല്‍ സിമിത്തേരി ജംഗ്ഷന്‍, എസ്.ബി.റ്റി. ജംഗ്ഷന്‍, ആശുപത്രി പടി എന്നീ എട്ട് മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം എട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുള്ള സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. യോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിക്കും.
തോക്കാട്, വാക്കപ്പുലം, മനക്കുന്ന് ക്ഷേത്രം, വടയാര്‍, പൂതക്കുഴി, തണ്ണീറാമറ്റം, തോടനാല്‍ പള്ളി ജംഗ്ഷന്‍, തോടനാല്‍ കോളനി, പുറയ്ക്കാട്, കൂട്ടുങ്കല്‍, മണ്ണാനി എന്നീ 11 സ്ഥലങ്ങളിലെ മിനിമാസ്റ്റ് ലൈറ്റുകള്‍ പത്താം തീയതി വ്യാഴാഴ്ച വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുള്ള സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്. യോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിക്കും.
മക്കുതറ, പെരുമരം, മേവട പള്ളി ജംഗ്ഷന്‍, മേവട ജംഗ്ഷന്‍, മേവട പബ്ലിക് ലൈബ്രറി, മൂലേത്തുണ്ടി കോളനി, മൂലേത്തുണ്ടി ജംഗ്ഷന്‍, വലിയകുന്ന് എന്നീ 9 സ്ഥലങ്ങളിലെ മിനിമാസ്റ്റ് ലൈറ്റുകള്‍ പതിനൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുള്ള സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നതാണ്. യോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിക്കും.
കൊഴുവനാല്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും നേരത്തെ അനുവദിച്ച 10 മിനിമാസ്റ്റ് ലൈറ്റുകള്‍ക്ക് പുറമേയാണ് ഇപ്പോള്‍ 40 മിനിമാസ്റ്റ് ലൈറ്റുകള്‍ കൂടെ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ചത്. ഗ്രാമപഞ്ചായത്തിലൂടെ നിര്‍വ്വഹണം നടത്തിയ ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേനയാണ് സ്ഥാപിച്ചത്. 3 വര്‍ഷത്തെ ഗ്യാരണ്ടിയോടുകൂടിയ 150 വാട്ടിന്റെ 3 എല്‍.ഇ.ഡി. ലൈറ്റുകളാണ് ഓരോ മിനിമാസ്റ്റ് ലൈറ്റിലും ഘടിപ്പിച്ചിരിക്കുന്നത്.
സ്വിച്ച് ഓണ്‍ കര്‍മ്മ യോഗങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍ ജോസി പൊയ്കയില്‍, ബാങ്ക് പ്രസിഡന്റുമാരായ ജോസ് പി.മറ്റം, ആര്‍.റ്റി. മധുസൂദനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മാത്യു തോമസ്, രമ്യാ രാജേഷ്, സ്മിത വിനോദ്, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റം, ആനീസ് കുര്യന്‍, മഞ്ചു ദിലീപ്, അഡ്വ. അനീഷ് റ്റി, നിമ്മി ട്വിങ്കിള്‍ രാജ്, കെ.ആര്‍. ഗോപി, പി.സി. ജോസഫ്, മെര്‍ലിന്‍ ജെയിംസ് എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പങ്കെടുക്കുന്നതാണ്.
0 Comments