അമനകര കാവിൽപ്പൂരം ഏപ്രിൽ 4 മുതൽ നടത്തുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...
അമനകര ഉറുമ്പിക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ 'കാവിൽപ്പൂരം' മഹോത്സവം ഏപ്രിൽ 4 മുതൽ 10 വരെ ആഘോഷിക്കും.
ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങൾ കൂടാതെ ശ്രീചക്രപൂജ, പുരസ്കാര സമർപ്പണം, ഉത്സവ ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ എന്നിവ
ഈവർഷത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണെന്ന് ക്ഷേത്രം പ്രസിഡന്റ് പി.കെ. വ്യാസൻ, രക്ഷാധികാരി പി.ആർ.രാമൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ സമൂഹ പ്രദക്ഷിണം, ദീപാരാധന, കളമെഴുതി പാട്ട് തുടർന്ന് ക്ഷേത്രം ഏപ്പെടുത്തിയിട്ടുള്ള ഭദ്രനാദ പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറിന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ സമർപ്പിക്കും.
അനിൽ പെരുമ്പ്രായിൽ ഭദ്രദീപം തെളിയിക്കും. പി.കെ.വ്യാസൻ അദ്ധ്യക്ഷനാകും. പി.ആർ രാമൻ നമ്പൂതിരി, വിനോദ് കുന്നേൽ രാജീവ്ഗോപിനാഥ് എന്നിവർ സംസാരിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
ഏപ്രിൽ 5-ന് രാവിലെ 9-ന് വിദ്യാർത്ഥികൾക്ക് സാരസ്വതഘൃതം
വിതരണം, 10 മുതൽ പ്രഭാഷണം-പി.പി. നിർമ്മലൻ, ഇ.കെ.ശശി ഇടയാലിൽ, ശരത്ത് കാരനാട്ട്.
വൈകിട്ട് 5 മുതൽ സമൂഹ പ്രദക്ഷിണം, ദീപാരാധന, കളമെഴുതിപാട്ട്, രാത്രി 7.30ന് ഡോ.എം.എം. ബഷീറിന് സ്വീകരണവും പ്രഭാഷണവും. പി.കെ.വ്യാസൻ അദ്ദേഹത്തെ ആദരിക്കും.എൻ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. പി.ആർ. ഉണ്ണികൃഷ്ണൻ നമ്പൂതിരി,
ടി.കെ.നടരാജൻ എന്നിവർ സംസാരിക്കും.
ഏപ്രിൽ 6-ന് രാവിലെ 8-ന് ലതീഷ് മധുസൂദനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശ്രീചക്രപൂജ,
ഒരുമണിക്ക് പ്രസാദമൂട്ട്,
വൈകിട്ട് സമൂഹ പ്രദക്ഷിണം, കളമെഴുതിപാട്ട്,രാത്രി 8-ന്
ശ്രീചക്രപൂജ സമർപ്പണം.
ഏപ്രിൽ 7-ന് വൈകിട്ട് സമൂഹ പ്രദക്ഷിണം, ദീപാരാധന, കളമെഴുതി പാട്ട്,രാത്രി 7-ന് മേജർസെറ്റ് കഥകളി-
തോരണയുദ്ധം.
ഏപ്രിൽ 8-ന് രാവിലെ 7-ന് ശത്രു സംഹാരാർച്ചന,വൈകിട്ട്
സമൂഹ പ്രദക്ഷിണം, ദീപാരാധന, കളമെഴുതിപാട്ട്, രാത്രി 7.30ന് ബാലെ - സരോവരം തിരുവനന്തപുരം.
ഏപ്രിൽ 9-ന് രാവിലെ തൂലികാപൂജ, വൈകിട്ട് സമൂഹ പ്രദക്ഷിണം, ദീപാരാധന,കളമെഴുതിപാട്ട്, രാത്രി 7.30ന് പ്രഭാഷണം- രാജു നാരായണൻ നമ്പൂതിരി,8-ന് തലയാട്ടംകളി.
മീനപ്പൂരം ദിവസമായ ഏപ്രിൽ 10-ന്
രാവിലെ മുതൽ കലംകരിക്കൽ തുടർന്ന് ഉച്ചപ്പൂജ-ചാന്താട്ട്, കളമെഴുതിപാട്ട്, 11-ന് ദേശ താലപ്പൊലി, ഉച്ചയ്ക്ക് ഒരുമണിക്ക്
പൂരംഇടി. പത്രസമ്മേളനത്തിൽ ഗോപൻ ചെറുവള്ളിൽ, എൻ.രവീന്ദ്രൻ രഞ്ജിത്ത് നിവാസ്, വിനോദ് കുന്നേൽ എന്നിവരും പങ്കെടുത്തു.
0 Comments