വിദ്യാഭ്യാസ വകുപ്പ് മുൻ മിനിസ്റ്റീരിയൽ ജീവനക്കാരുടെ നാലാമത് സ്നേഹ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ മേയ് 3 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10-ന് ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗം പി സി തോമസ് അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് വി ബി.ബിനു, നഗരസഭാ പ്രതിപക്ഷ നേതാവ് ഇ. എസ് ബിജു, കൗൺസിലർ ജോണി വർഗീസ്, ഉഷാറാണി, അമ്മിണി എസ്. നായർ, തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമാപന സമ്മേളനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പെൻഷൻ പെൻഷനേഴ്സ് ഫോറം കൺവീനർ ബി .രാജീവ് അധ്യക്ഷത വഹിക്കും. പെൻഷനേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി -2025, മുൻ അഡീഷണൽ ഡിപി ഐ, വി.കെ.സരളമ്മക്ക് നൽകിക് മന്ത്രി പ്രകാശനം ചെയ്യും. അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മുൻ എംപി തോമസ് ചാഴികാടൻ, എസ് എം ഡി എഫ് സി ചെയർമാൻ സ്റ്റീഫൻ ജോർജ്, പി. എൻ വിജയൻ, വി.ഐ ഇമ്മാനുവൽ തുടങ്ങിയവർ പ്രസംഗിക്കും.
പത്ര സമ്മേളനത്തിൽ, സംഘടന ഭാരവാഹികളായ ബി. രാജീവ്, വി. ഐ. ഇമ്മാനുവൽ, പി. പി .ശാന്തകുമാരി, അമ്മിണി സി .നായർ,ടി. ഓമന തുടങ്ങിയവർ പങ്കെടുത്തു.
0 Comments